കോണ്‍ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ടുവരാന്‍; രാഹുൽ ഗാന്ധിയെ പരിഹാസിച്ച് മോദി
കോണ്‍ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ദക്ഷിണ ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകൾ ഒരു എക്സ്റേ മെഷീൻ കൊണ്ട് വരാനെന്നായിരുന്നു മോദിയുടെ പരിഹാസം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ എക്സറേ എടുക്കും, അങ്ങനെ പിടിച്ചെടുക്കുന്ന സമ്പത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിന് വിതരണം ചെയ്യും. കോണ്‍ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ദക്ഷിണ ഗോവയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.