പ്രധാനമന്ത്രി മധ്യപ്രദേശിൽ; ചിത്രകൂടിലെ രഘുബിർ ക്ഷേത്രം സന്ദർശിച്ചു
സദ്ഗുര സേവ സംഘ് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മോദി പങ്കെടുത്തു.

ഭോപ്പാൽ: മധ്യപ്രദേശ് ചിത്രകൂടിലെ രഘുബിർ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഗുര സേവ സംഘ് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മോദി പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മധ്യപ്രദേശിലെത്തിയത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് കൂടി പ്രധാന്യം സർക്കാര്‍ നല്‍കുന്നുണ്ടെന്ന് മോദി ചിത്രകൂടിലെ പരിപാടിയില്‍ പറഞ്ഞു. രാജ്യത്ത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.