Asianet News MalayalamAsianet News Malayalam

സ്വാമി വിവേകാനന്ദന്‍റേത് രാഷ്ട്രപുനരുദ്ധാരണത്തിനായി ഉഴിഞ്ഞു വച്ച ജീവിതം; ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി

രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ സ്വാമി വിവേകാനന്ദൻ പ്രേരിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു. 

prime minister tribute swami vivekananda
Author
Delhi, First Published Jan 12, 2022, 1:12 PM IST

ദില്ലി: സ്വാമി വിവേകാന്ദ (Swami Vivekananda) ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് (Prime Minister Modi) പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട പുനർനിർമ്മാണത്തിനായി സമർപ്പിച്ച ജീവിതമായിരുന്നും സ്വാമി വിവേകാനന്ദന്റേതെന്ന് മോദി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 159ാമത് ജന്മദിനമാണ് ജനുവരി 12. സ്വാമി വിവേകാന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായിട്ടാണ് ആചരിക്കുന്നത്. രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ സ്വാമി വിവേകാനന്ദൻ പ്രേരിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു. 25ാമത് ദേശീയ യുവജന ദിന ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 

"മഹാനായ സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാഷ്ട്ര പുനരുദ്ധാരണത്തിനായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ  അദ്ദേഹം പ്രേരിപ്പിച്ചു. നമ്മുടെ രാജ്യത്തിനായി അദ്ദേഹം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം." പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. 

 

 

Follow Us:
Download App:
  • android
  • ios