അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ.
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാമന്ത്രി. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ നരേന്ദ്രമോദി ദർശനം നടത്തി. അതേസമയം മോദിയുടെ ക്ഷേത്ര സന്ദർശനത്തിന് ബിജെപിയുടെ മിഷൻ സൌത്തുമായി ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ. റോഡ് ഷോയായി ക്ഷേത്രത്തിലെത്തിയ മോദിയെ മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. കമ്പരാമായണ പാരായണത്തിലും പ്രധാനമന്ത്രി പങ്കുചേർന്നു.
ഉച്ചയ്ക്കുശേഷം രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ ധനുഷ്ടകോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും സന്ദർശിച്ച ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക. വിശ്വാസവും പ്രാദേശിക സംസ്കാരവും വികസനവും കൂട്ടിയിണക്കി തെക്കേ ഇന്ത്യയിൽ പ്രചാരണം എന്ന ബിജെപി ലൈനുമായി മോദിയുടെ ക്ഷേത്രപര്യടനത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി എൽ. മുരുകന്റെ പ്രതികരണം.
