വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രസ്താവനയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിക്കാത്തത്.
ദില്ലി: അമേരിക്കൻ നാടുകടത്തൽ പരാമർശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രസ്താവനയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിക്കാത്തത്. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സഹകരണത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് മോദി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമം ചർച്ച ചെയ്യും എന്ന് മോദിയുടെ പ്രസ്താവനയിലുണ്ട്.

