ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ചെന്നൈ: തമിഴ് നാട്ടിലെ തേനിക്കു സമീപം സ്വകാര്യ ബസിൽ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്. തേനി വീരപാണ്ഡിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ടാണ് തീപിടിച്ചത്. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്‍റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു, പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ; സഖ്യകക്ഷികളുമായി ഇടയുന്നവരെ എടുക്കില്ല