ചെന്നൈ: ചെന്നൈയിൽ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ്  ഹൈക്കോടതിയിൽ ഹർജി. എംഎംകെ നേതാവ് ജവഹിറുള്ളയും മലയാളി അഭിഭാഷകരുമാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.

രോ​ഗികളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാൻ സമിതിയെ ഏർപ്പെടുത്തണം, അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. മലയാളികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ആവശ്യപ്പെടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 23,495 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 184 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 967 പേരും ചെന്നൈയിൽ ഉള്ളവരാണ്. ചെന്നൈയിൽ ഇതുവരെ 15770 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Read Also: കൊവിഡ്: ​ഗുരു​ഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു...