ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കർ‍ഷക നിയമങ്ങൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കർ‌ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പദ്ധയിട്ടിരുന്നു, എന്നാൽ ഇതിന് ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പ്രവർത്തകർ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് പൊലീസ് തടയാനെത്തിയത്.