Asianet News MalayalamAsianet News Malayalam

കിസാന്‍ ന്യായ് റാലിയുമായി കോണ്‍ഗ്രസ്; പ്രിയങ്ക വാരാണസിയിലേക്ക്

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, എംപി ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും പ്രിയങ്കാ ഗാന്ധിയെ അനുഗമിച്ചു.
 

Priyanka Gandhi leaves for 'Kisan Nyay' rally in Varanasi
Author
New Delhi, First Published Oct 10, 2021, 12:15 PM IST

ദില്ലി: ലഖിംപുര്‍ ഖേരി (Lakhimpur Kheri) സംഭവത്തെ തുടര്‍ന്ന് കിസാന്‍ ന്യായ് (Kisan nyay protest) പ്രക്ഷോഭവുമായി കോണ്‍ഗ്രസ് (Congress). സമരത്തെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി (Priyanka Gandhi) വാരാണസിയിലേക്ക് തിരിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, എംപി ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും പ്രിയങ്കാ ഗാന്ധിയെ അനുഗമിച്ചു.

റൊഹാനിയയിലാണ് റാലി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. സമരത്തെ അഭിസംബോധന ചെയ്യും മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിലൂം മാ ദുര്‍ഗ ക്ഷേത്രത്തിലും പ്രിയങ്ക സന്ദര്‍ശനം നടത്തും.  അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാസം അഞ്ച് ദിവസം പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലാണ് തങ്ങുന്നത്.
 

Follow Us:
Download App:
  • android
  • ios