ലക്നൗ: ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്നും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാനൊരു കത്ത് നല്‍കിയിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിത്. പരിശോധനകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പരിശോധന സംവിധാനം വേഗമുള്ളതും സ്ഥിരമായതും ആവണം. പരമാവധി പരിശോധനകൾ മാത്രമേ നമുക്ക് കൃത്യമായ കണക്കുകള്‍ തരൂ’, പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.