രാജീവ് ഗാന്ധിയുടെ  ചരമ വാർഷിക ദിനത്തിൽ അച്ഛനെ ഓർത്ത് വളരെ വൈകാരികമായ ഒരു കുറിപ്പ് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. അച്ഛനോടൊപ്പമുള്ള തന്റെ അവസാനത്തെ ഫോട്ടോയും ട്വീറ്റിൽ ചേർത്തിട്ടുണ്ട് പ്രിയങ്ക.

ട്വീറ്റ് ഇങ്ങനെയാണ്, "നിന്നോട് ദയ കാട്ടാത്തവരോടും ദയാലുവായിരിക്കുക,  ജീവിതം അനീതി കാണിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോഴൊക്കെ അതങ്ങനെയല്ല എന്ന് തിരിച്ചറിയുക,  ആകാശത്ത് എത്രകണ്ട് ഇരുട്ട് പടർന്നാലും, ചക്രവാളങ്ങളിൽ കൊടുങ്കാറ്റുകൾ ഉരുണ്ടുകൂടുന്നുണ്ടെങ്കിലും അതിന്റെയൊന്നും ഭയക്കാതെ മുന്നോട്ടുള്ള യാത്ര തുടരുക, ഹൃദയം സദാ ശക്തമായിത്തന്നെ സൂക്ഷിക്കുക, എത്രമേൽ ദുഃഖഭരിതമാണ് എന്നുണ്ടെങ്കിലും, അതിനെ സ്നേഹത്താൽ നിറയ്ക്കുക, ഇതൊക്കെയാണ് എന്റെ അച്ഛന്റെ ജീവിതത്തിലെ നന്മകൾ" 

 

 

അച്ഛനെ ഓർത്തുകൊണ്ട് രാഹുൽ ഗാന്ധിയും  ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. പരമദയാലുവും, ഹൃദയത്തിൽ സ്നേഹം നിറഞ്ഞവനും, അപാരമായ ക്ഷമയുള്ള ആളുമായിരുന്നു അച്ഛനെന്നും, അദ്ദേഹത്തെ താൻ വല്ലാതെ മിസ് ചെയ്യുന്നു എന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.