ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും അവർ ചോദിച്ചു

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോൾ മോദി ഗവൺമെന്റിന്റെ മൗനം അപകടകരമാണെന്ന് അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായും വാർത്തകളുണ്ടെന്ന് അവർ പറഞ്ഞു. മാധ്യമ വാർത്തകൾ പരാമർശിച്ചാണ് അവർ മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

"സർക്കാരിന്റെ പൂർണ്ണ മൗനം വളരെ അപകടകരമാണ്. കമ്പനികളുടെ പ്രവർത്തനം താറുമാറായി. ജോലിയിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സർക്കാർ മൗനമായിരിക്കുകയാണ്," പ്രിയങ്ക കുറ്റപ്പെടുത്തി.

ട്വിറ്ററിൽ ഹിന്ദിയിൽ കുറിച്ച ട്വീറ്റിലാണ് അവർ സർക്കാരിനെ വിമർശിച്ചത്. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും അവർ ചോദിച്ചു.