പ്രയാഗ് രാജ് :നദികളുടെ സംഗമത്തില്‍ മുങ്ങിക്കുളിച്ച് പ്രാര്‍ത്ഥനയോടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മൗനി അമാവാസ്യ ദിനത്തിലാണ് പ്രിയങ്കാ ഗാന്ധി മകള്‍ മിറായയോടും എംഎല്‍എ ആരാധന മിശ്ര എന്നിവരോടൊപ്പം പ്രയാഗ് രാജില്‍ എത്തിയത്. കുളിക്കും പ്രാര്‍ത്ഥനക്കും ശേഷം പ്രിയങ്ക ബോട്ടില്‍ സഞ്ചരിക്കുകയും ചെയ്തു. അലഹാബാദിലെ നെഹ്‌റു, ഗാന്ധി കുടുംബവീടായ ആനന്ദ് ഭവനും പ്രിയങ്ക സന്ദര്‍ശിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സഹാറാന്‍പുരില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തിലും പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കാ ഗാന്ധിയുടെ ലക്ഷ്യം. കര്‍ഷക സമരം നടത്തുന്നവരെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും അപമാനിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും പ്രിയങ്ക കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.