പ്രിയങ്ക ഗാന്ധിയും നാളെയെത്തും, ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം ചേരും
മുറദാബാദില്‍ വച്ചാകും പ്രിയങ്കഗാന്ധി യാത്രയില്‍ ഭാഗമാകുക.

ദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നാളെ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഇത് ആദ്യമായാണ് പ്രിയങ്ക രാഹുലിനൊപ്പം യാത്രയില്‍ ഭാഗമാകുന്നത്. യുപിയിലെ യാത്രയുടെ തുടക്കത്തില്‍ പങ്കെടുക്കാൻ പ്രിയങ്ക തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. നാളെ മുറദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയില്‍ ഭാഗമാകുക. തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയില്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും തമ്മില്‍ സമവായം ആയതിനാല്‍ ഞായറാഴ്ച അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം, ഇരുപത്തിയാറ് മുതൽ മാർച്ച് ഒന്ന് വരെ ഭാരത് ജോഡോ ന്യായ് യാത്ര നിറുത്തിവയ്ക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നേരത്തെ ഏറ്റിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ 26 ന് പോകും. രാഹുൽ 29ന് മടങ്ങിയ ശേഷം സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പാർട്ടി യോഗം ദില്ലിയിൽ ചേരുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല; കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധം
യുവാക്കളെ മദ്യപാനികളായി ചിത്രീകരിച്ചു, രാഹുലിനെതിരെ മോദി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ യുവാക്കളെ രാഹുൽ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമർശിച്ചു. യുവാക്കളോടുള്ള കോൺഗ്രസ് മനോഭാവമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാമക്ഷേത്രത്തെ രാഹുൽ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും രാമക്ഷേത്രത്തിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അംബാനിമാരും, അദാനിമാരുമാണ് രാമക്ഷേത്രത്തിൽ പോകുന്നതെന്നും, ദളിത് ,പിന്നാക്ക വിഭാഗങ്ങൾ അവിടേക്ക് പോകുന്നില്ലെന്നുമുള്ള രാഹുലിൻ്റെ വിമർശനത്തിനാണ് ഈ നിലയിൽ പ്രധാനമന്ത്രിയുടെ മറുപടി.
