പ്രിയങ്ക ശർമ മമതയോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും കോടതി

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയ്ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. പ്രിയങ്ക ശർമ മമതയോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്ത ചിത്രത്തില്‍ മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശർമ സുപ്രീംകോടതിയെ സമീപിച്ചത്. 

സംഭവത്തിൽ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം മമത സർക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.

Scroll to load tweet…