എവിടെ നിന്നാണ് കംഗാരുക്കുട്ടികളെ കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കുകയാണെന്ന് ബെലാകോബ ഫോറസ്റ്റ് റെഞ്ച് ഓഫിസർ സഞ്ജയ് ദത്ത പറഞ്ഞു.
ജൽപായിഗുരി: ബംഗാൾ ജൽപാഗുരിയിൽ (Jalpaiguri) മൂന്ന് കംഗാരു (Kangaroo) കുഞ്ഞുങ്ങളെ കണ്ടെത്തി. ഗജോൽഡോബ വനമേഖലയിൽ രണ്ടെണ്ണത്തിനെ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ഒരെണ്ണത്തിവെ ദബ്ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നും കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. എവിടെ നിന്നാണ് കംഗാരുക്കുട്ടികളെ കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കുകയാണെന്ന് ബെലാകോബ ഫോറസ്റ്റ് റെഞ്ച് ഓഫിസർ സഞ്ജയ് ദത്ത പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഫോറസ്റ്റ് ഓഫിസർമാരുടെ രാത്രികാല പട്രോളിങ്ങിനിടെയാണ് കംഗാരുക്കളെ കണ്ടെത്തിയത്. രണ്ടെണ്ണം ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. ഇവയെ ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിൽ ചികിത്സക്കായി എത്തിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ പറഞ്ഞു. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന ജീവിയാണ് കംഗാരു.
കടുവകൾ തമ്മിലെ ഏറ്റുമുട്ടലിൽ ചത്ത പെൺകടുവയെ കണ്ടെത്തി
വയനാട്: കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലാണ് സംഭവം. പത്ത് വയസ്സ് പ്രായം വരുന്ന പെൺകടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിന് അകത്തേക്ക് സഞ്ചാരികളെയും കൊണ്ട് പോയ ഡ്രൈവർമാരാണ് കടുവയെ ചത്ത നിലയിൽ കണ്ട കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വയനാട് തോൽപ്പെട്ടി ഒന്നാം പാലത്തിന് സമീപത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് നിഗമനം.
