Asianet News MalayalamAsianet News Malayalam

ഇമ്രാൻ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്; കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു

കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണ് പ്രൊഫസർ പോസ്റ്റിൽ ഉന്നയിച്ചതെന്ന് പ്രതിഷേധക്കർ ആരോപിച്ചു. നൂറോളം പ്രതിഷേധക്കാർ ചുറ്റും കൂടിനിന്ന് ബലംപ്രയോ​ഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

Professor Forced To Apologise For Facebook Post praised Pakistan Prime Minister Imran Khan
Author
Bangalore, First Published Mar 3, 2019, 5:55 PM IST

ബം​ഗളൂരു: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തി മാപ്പ് പറയിച്ചു. കർണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെയാണ് ഒരു സംഘം പ്രതിഷേധക്കാർ മുട്ടുകുത്തിച്ച് കൈക്കൂപ്പി മാപ്പ് പറയിച്ചത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ​രൂക്ഷമാകുന്നതിനെക്കുറിച്ചാണ് പ്രൊഫസറുടെ പോസ്റ്റ്. കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണ് പ്രൊഫസർ പോസ്റ്റിൽ ഉന്നയിച്ചതെന്ന് പ്രതിഷേധക്കർ ആരോപിച്ചു. നൂറോളം പ്രതിഷേധക്കാർ ചുറ്റും കൂടിനിന്ന് ബലംപ്രയോ​ഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസർക്കെതിരെ മുദ്രവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കോളേജിൽനിന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കോളേജ് തുറക്കുന്നതോടെ പ്രതിഷേധക്കാരുടെ ആവശ്യം പരി​ഗണിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പ്രകാശ് എൻ അമ‍ൃത് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡി രം​ഗത്തെത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങളാണ് എഴുതേണ്ടത്. അല്ലാതെ ഒരിക്കലും പാക്കിസ്ഥാനെ പുകഴ്ത്തിയോ അല്ലെങ്കിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിടരുതെന്ന് വിവേക് റെഡി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios