മംഗലാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതൽ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. 

അതേസമയം  പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാകുകയാണ്. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും  അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ  പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളെ  അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.