Asianet News MalayalamAsianet News Malayalam

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകും; തമിഴ്നാട്ടില്‍ വീണ്ടും പ്രതിഷേധം, കുടുംബം കോടതിയിലേക്ക്

മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍  ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. 

protest in tamilnadu over the delay of freeing rajiv gandhi murder accused
Author
Chennai, First Published Feb 5, 2021, 1:01 PM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുമെന്ന് ഉറപ്പായതോടെ തമിഴ്നാട്ടില്‍ വീണ്ടും പ്രതിഷേധം. രാജ്ഭവന് മുന്നിലേക്ക് തമിഴ് സംഘടനകള്‍ പ്രതിഷേധം വ്യാപിപ്പിച്ചു. പ്രമേയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവര്‍ണറുടെ തീരുമാനത്തിനതിരെ പ്രതികളുടെ കുടുംബം കോടതിയെ സമീപിച്ചു. മന്ത്രിസഭാ ശുപാർശ പരിഗണിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് മുന്‍ ജസ്റ്റിസ് കെ ടി തോമസ്സ് അഭിപ്രായപ്പെട്ടു. 

മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍  ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നാണ്  ഗവര്‍ണറുടെ നിലപാട്. രാജ്ഭവന് മുന്നില്‍ തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചു. 

പ്രതിഷേധം ശക്തമായതോടെ തമിഴ്നാട് സര്‍ക്കാരും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കേസ് പരിഗണിച്ച മുന്‍ ജസ്റ്റിസ് കെ ടി തോമസ്സ് അടക്കം രംഗത്തെത്തി. ഭരണഘടനാപ്രകാരം സര്‍ക്കാര്‍ ശുപാര്‍ശ പരിഗണിക്കാന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ തന്നെ തീരുമാനം എടുക്കണമെന്നും നിയമവിദഗ്ധര്‍ ചൂണ്ടികാട്ടി.

Follow Us:
Download App:
  • android
  • ios