Asianet News MalayalamAsianet News Malayalam

ശമ്പളം ഇല്ലെങ്കിൽ ജോലി നിർത്തും; ദില്ലി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്സും ആരോ​ഗ്യപ്രവർത്തകരും; പ്രതിഷേധം

നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോ​ഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്. 
 

protest of doctors and health workers in delhi hospital
Author
Delhi, First Published Oct 10, 2020, 2:58 PM IST


ദില്ലി: നാലുമാസത്തെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ സേവനം നിർത്തിവെക്കുമെന്ന മുന്നറിയിപ്പ് നൽകി ദില്ലിയിലെ ഹിന്ദുറാവു ഹോസ്പിറ്റലിലെ ആരോ​ഗ്യപ്രവർത്തകരും ഡോക്ടേഴ്സും. കൊവിഡ് രോ​ഗികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആശുപത്രിയാണ് ദില്ലി ഹിന്ദുറാവു ഹോസ്പിറ്റൽ. നോർത്ത് ദില്ലി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. സേവനങ്ങൾക്ക് തടസം സംഭവിക്കാത്ത തരത്തിൽ ഒരു മാസത്തെ പ്രതീകാത്മക പ്രതിഷേധം ഇവർ നടത്തിയിരുന്നു. നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോ​ഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്. 

ലഫ്റ്റനന്റ് ​ഗവർണറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നതിൽ പ്രതിഷേധക്കാരെ പൊലീസ് പിന്തിരിപ്പിച്ചു. അഞ്ച് പേരടങ്ങിയ പ്രതിനിധി സംഘം സംഭവം പരാമർശിച്ച് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഞങ്ങൾ പ്രതിഷേധിക്കുന്നു. ഇതേ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. ഇഎംഐ അടക്കാൻ പോലും സാധിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ സേവനം നിർത്തിവെക്കും. ഡോ. അഭിമന്യു സർദാന പറഞ്ഞു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ഇദ്ദേഹം. 

സ്വന്തം ജീവനും കുടുംബാം​ഗങ്ങളുടെ ജീവനും അപകടത്തിലാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഓരോ ആരോ​ഗ്യപ്രവർത്തകരും ഡോക്ടർമാരും കൊവിഡ് രോ​ഗികളെ പരിചരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അധികൃതരോട് പ്രതിഷേധിക്കാനും ഇവർ നിർബന്ധിതരായിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios