Asianet News MalayalamAsianet News Malayalam

മിസോറാമില്‍ നിന്ന് സ്ഥലം മാറ്റം; പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണറാകും

പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. 

PS Sreedharan Pillai appointed as Governor of Goa
Author
New Delhi, First Published Jul 6, 2021, 12:36 PM IST

ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള.

ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ് ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.തവർ ചന്ദ്  ഗെലോട്ട്കര്‍ണാടക ഗവര്‍ണറാകും. മന്ത്രി സഭ പുന:സംഘടനയ്ക്ക് മുന്നോടിയായിട്ടാണ് തവർ ചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കുന്നത്. നിലവിൽ സാമൂഹിക ക്ഷേമ മന്ത്രിയാണ് തവർ ചന്ദ്  ഗെലോട്ട്. മംഗുഭായ് ചാംഗ്നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഭദ്രു ദട്ടാത്രയയെ ഹിമാചല്‍ പ്രദേശില്‍ നിിന്ന് ഹരിയാനയിലേക്ക് മാറ്റി. ഹരിബാബു കംമ്പാംപതി മിസോറാം ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ അര്‍ലേകര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമാകും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios