Asianet News MalayalamAsianet News Malayalam

പ്രശസ്ത ഡോക്ടറെ തടഞ്ഞുവച്ച് മതം ചോദിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു; സംഭവം ദില്ലിയില്‍

ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ പ്രശസ്തനാണ് ഡോ.അരുണ്‍ ഗാദ്രെ. സ്വകാര്യ ആരോഗ്യമേഖലയില്‍ രോഗികളുടെ അവകാശത്തിനായി പോരാടിയ ഡോ. പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 

Pune doctor accosted and forced to chant jai sriram by gang in New Delhi
Author
New Delhi, First Published May 28, 2019, 11:53 AM IST

ദില്ലി: പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമാ. ഡോ. അരുണ്‍ ഗാദ്രയെ ദില്ലിയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞുവെക്കുകയും മതം ചോദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ദ് ഹിന്ദു പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബിജ്നോറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ഗാദ്രെ. അതിനിടെയാണ് ദില്ലിയില്‍ എത്തിയത്. കൊണാട്ട് പ്ലേസിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചാണ് രാവിലെ ആറുമണിയോടെ ആറോളം പേരടങ്ങുന്ന സംഘം ഡോക്ടറെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. ആദ്യം ഡോക്ടറുടെ മതം അന്വേഷിച്ച സംഘം, ജയ് ശ്രീറാം വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് പതിയെ ജയ് ശ്രീറാം വിളിച്ചെങ്കിലും ഉച്ചത്തില്‍ വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനന്ത് ബഗായിത്കറോടാണ് ഡോ. ഗാദ്രെ സംഭവം വെളിപ്പെടുത്തിയത്.  

സംഭവത്തെ തുടര്‍ന്ന് ഡോ. ഗാദ്രെ കടുത്ത മാനസിക വിഷമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച പുണെയിലേക്ക് ഡോക്ടര്‍ പുണെയിലേക്ക് തിരിച്ചു. അടുത്ത കാലത്ത് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ പ്രശസ്തനാണ് ഡോ.അരുണ്‍ ഗാദ്രെ. സ്വകാര്യ ആരോഗ്യമേഖലയില്‍ രോഗികളുടെ അവകാശത്തിനായി പോരാടിയ ഡോ. പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഗാദ്രെയുടെ ഭാര്യ ഡോ. ജ്യോത്സ്ന ഗാദ്രെയും പ്രശസ്തയാണ്. 

Follow Us:
Download App:
  • android
  • ios