ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. 

ജയ്പൂര്‍: വാഹനാപകടത്തില്‍ ലോകപ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് അന്തരിച്ചു. രാജസ്ഥാനിലെ ജോധാപൂരില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അജ്മീറിലേക്കുള്ള യാത്രമധ്യേ ക്യൂന്‍ ഹാരിഷും സംഘവും സഞ്ചരിച്ച എസ്‍യുവി മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയാരുന്നു. ഹാരിഷിനൊപ്പം ഉണ്ടായിരുന്ന സംഘത്തിലെ രവീന്ദ്ര, ബിക്കേ ഖാന്‍, ലത്തീഫ് ഖാന്‍ എന്നിവരും മരിച്ചു. 

പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. കലാകാരന്മാരുടെ നിര്യാണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു. ഹാരിഷിന്‍റെ മരണം നികത്താനാകാത്ത നഷ്ടമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജയ്സല്‍മേര്‍ സ്വദേശിയായ ക്വീന്‍ ഹാരിഷിന്‍റെ യഥാര്‍ത്ഥ പേര് ഹാരിഷ് കുമാറെന്നാണ്.