രാത്രിയില്‍ കുറുനരികളുടെ അസ്വാഭാവിക ശബ്ദം കേട്ടിരുന്നെങ്കിലും പ്രദേശത്ത് ഇവയുടെ സാനിധ്യമുള്ളതിനാല്‍ സമീപത്തെ വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇതുവഴി വന്നവരാണ് കുറുനരികള്‍ ചത്ത നിലയില്‍ കണ്ടത്.
കോഴിക്കോട്: വൈദ്യുതി ലൈന്‍ റോഡിലെ വെള്ളക്കെട്ടില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആളുകള്‍ സ്ഥിരമായി നടന്നുപോകുന്ന വഴിയില്‍ തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ റോഡിന് സമീപത്തെ പ്ലാവില്‍ നിന്നും ചക്ക താഴെ വീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് കുരുതുന്നത്.
വൈദ്യുതി ലൈന്‍ റോഡിലെ വെള്ളക്കെട്ടിലേക്കാണ് പതിച്ചത്. ഈ വെള്ളക്കെട്ടില്‍ ഇറങ്ങിയ കുറുനരികള്‍ ഷോക്കേറ്റ് ചത്തുവീണതാണെന്ന് കരുതുന്നു. രാത്രിയില്‍ കുറുനരികളുടെ അസ്വാഭാവിക ശബ്ദം കേട്ടിരുന്നെങ്കിലും പ്രദേശത്ത് ഇവയുടെ സാനിധ്യമുള്ളതിനാല്‍ സമീപത്തെ വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഇതുവഴി വന്നവരാണ് കുറുനരികള്‍ ചത്ത നിലയില്‍ കണ്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ റഹീസ് എന്ന യുവാവ് കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കുകയായിരുന്നു.


