റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാകും ചടങ്ങിന് നേതൃത്വം നൽകുക. പരിപാടിയിൽ ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും മുഖ്യ അതിഥിയാകും.
ദില്ലി: ഇന്ന് രാവിലെ പത്തു മണി മുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗം. അംബാലയിലെ വ്യോമസേനാ താവളത്തിലാണ് ചടങ്ങുങ്ങൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകും. റഫാൽ വിമാനങ്ങൾ ഗോൾഡൻ ആരോസ് സ്ക്വാഡ്രന്‍റെ ഭാഗമായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സമ്മാനമാണ് റഫാൽ വിമാനങ്ങൾ. ജൂലൈ 29 നാണു ആദ്യബാച്ച് ഇന്ത്യയിൽ എത്തിയത്. കൂടുതൽ വിമാനങ്ങൾ അടുത്ത മാസം ഇന്ത്യയിൽ എത്തും
റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാകും ചടങ്ങിന് നേതൃത്വം നൽകുക. പരിപാടിയിൽ ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും മുഖ്യ അതിഥിയാകും. ഹരിയാനയിലെ അംബാല വിമാനത്താവളത്തിലാണ് ചടങ്ങ് നടക്കുന്നത്. റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാകും. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം. റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ ചടങ്ങിൽ നടക്കും.
പരിപാടിക്കായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും. ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.
മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
