Asianet News MalayalamAsianet News Malayalam

ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി

കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്‍തത്. 

Ragini dwivedi is the second accused in Bengaluru drug racket case
Author
Bengaluru, First Published Sep 5, 2020, 7:46 PM IST

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി. കര്‍ണാടക സിസിബി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് പാർട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുൽ പതിനൊന്നാം പ്രതിയുമാണ്. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്‍തത്. 

നടിയുടെ വീട്ടില്‍ പുലർച്ചെ പൊലീസ് പരിശോധനയും നടത്തിയിരുന്നു. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാർട്ടി നടത്തിയെന്നാണ് കണ്ടെത്തല്‍. രാസലഹരിവസ്‍തുവായ എംഎഡിഎംഎ ഈ നിശാപാർട്ടിയിലാണ് ഉപയോഗിച്ചത്. ഈ പാർട്ടില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം പുരോഗമിക്കുക.

കന്നഡ സിനിമാതാരം സഞ്ജന ഗിൽറാണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്‍തത്. ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറെ പ്രശസ്‍തയായ നടി നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗിൽറാണി.  
 

Follow Us:
Download App:
  • android
  • ios