Asianet News MalayalamAsianet News Malayalam

'ശൂന്യമായ മുദ്രാവാക്യങ്ങൾക്ക് പകരം ജോലി നൽകൂ'; പ്രവേശന പരീക്ഷാ നടത്തിപ്പിൽ മോദിക്കെതിരെ രാഹുൽ ​ഗാന്ധി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വി​ദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

rahul gandhi against modi government on jee examination
Author
Delhi, First Published Sep 2, 2020, 12:07 PM IST


ദില്ലി: വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങളും ആശങ്കകളും കേന്ദ്രസർക്കാർ അവ​ഗണിക്കുകയാണെന്ന വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. മെഡിക്കൽ എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷകൾ നടത്തിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ആറിന് അവസാനിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വി​ദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

'മോദി സർക്കാർ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാർത്ഥികളുടെയും മറ്റ് വിദ്യാർത്ഥികളുടെയും യഥാർത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവ​ഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങൾക്ക് പകരം അവർക്ക് ജോലി നൽകൂ.' ​രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബർ-നവംബർ മാസങ്ങളിൽ എട്ട് റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തും. കമ്പൈൻഡ് ഹയർസെക്കന്ററി ലെവൽ പരീക്ഷ, ജൂനിയർ എഞ്ചിനീയർ സെലക്ഷൻ പരീക്ഷ, കമ്പൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷകൾ നടത്തിയതിനെതിരെ കോൺ​ഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 

Follow Us:
Download App:
  • android
  • ios