എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. ഇന്നലെ രാഹുൽ ​ഗാന്ധി ലഡാക്ക് പോയിരുന്നു. 

ദില്ലി: ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. ഇന്നലെ രാഹുൽ ​ഗാന്ധി ലഡാക്ക് പോയിരുന്നു. 

ചൈനയുടെ ഭാ​ഗത്ത് നിന്ന് അതിർത്തിയിൽ ചില നീക്കങ്ങൾ ഉണ്ടായതാണ് രാഹുൽ​ഗാന്ധിയുടെ പ്രതികരണത്തിന് കാരണമായത്. നിലവിൽ പാങ്കോങ്ങിലാണ് രാഹുൽ ​ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തിൽ പാങ്കോങ്ങിൽ രാഹുൽ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നു. പുഷ്പാർച്ചനയ്ക്കു ശേഷം പുറത്തുവന്ന് രാഹുൽമാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലഡാക്കിലെ ജനങ്ങളുമായി സംസാരിച്ചെന്ന് രാഹുൽ പറഞ്ഞു. ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ജനങ്ങൾ പറഞ്ഞതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമർശനം.

ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ കണ്ടേക്കുമെന്നാണ് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ചയ്ക്ക് സാധ്യത. കൂടിക്കാഴ്ച്ചയിൽ അതിർത്തി തർക്കം ചർച്ചയാവുമെന്നാണ് സൂചന. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള ആദ്യ ചർച്ചയായിരിക്കും ഇത്. 

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണു; 9 സൈനികർ മരിച്ചു, ഒരാൾക്ക് പരുക്ക്