ചെന്നൈ: നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുടെ പ്രധാനമന്ത്രിയാണോ ബിസിനസ്സുകാരുടെ പ്രധാനമന്ത്രിയാണോ എന്ന് രാഹുൽ ​ഗാന്ധി എംപി ചോദിച്ചു. രണ്ടോ മൂന്നോ ബിസനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ നരേന്ദ്രമോദി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കർഷകർക്ക് ഒപ്പമാണ് താൻ. കർഷകരുടെ സമരത്തിൽ അഭിമാനിക്കുന്നു എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

പഞ്ചാബിലെ യാത്രയിൽ കാർഷിക പ്രശ്നങ്ങൾ ഉന്നയിക്കും. കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാരിന് അംഗീകരിക്കേണ്ടി വരും. അതിർത്തിയിൽ ചൈനീസ് അധിനിവേശം നടക്കുമ്പോഴും പ്രധാനമന്ത്രി പ്രതികരിക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. 

Read Also: മുന്നണിമാറ്റത്തിൽ അന്തിമ തീരുമാനം എൽഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമെന്ന് പവാർ...