രാഹുൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു അനിമേറ്റഡ് വിഡിയോയുടെ ഉള്ളടക്കം

ദില്ലി : ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് എതിരെ കർണാടക പൊലീസ് കേസെടുത്തു. രാഹുൽ ഗാന്ധിക്ക് എതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. 'രാഗാ എക് മോഹ്റാ' എന്ന പേരിൽ അമിത് മാളവ്യ ട്വിറ്ററിൽ ഒരു വിഡിയോ പങ്ക് വെച്ചിരുന്നു. രാഹുൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു അനിമേറ്റഡ് വിഡിയോയുടെ ഉള്ളടക്കം. ഇത് അപകീർത്തികരം ആണെന്നും വ്യാജമാണെന്നും കാട്ടി ഒരു കോൺഗ്രസ്സ് പ്രവർത്തകനാണ് പോലീസിൽ പരാതി നൽകിയത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...