Asianet News MalayalamAsianet News Malayalam

വയനാട്ടിലെ കാലവര്‍ഷക്കെടുതി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി സംസാരിച്ചു

 തന്‍റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

rahul gandhi discussed about the flood like situation in wayanad with pm modi
Author
Delhi Airport, First Published Aug 9, 2019, 12:28 AM IST

ദില്ലി: കാലവര്‍ഷക്കെടുതിയില്‍ വന്‍ദുരന്തങ്ങളുണ്ടായ വയനാട്ടിലെ സ്ഥിതിഗതികള്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ടെലിഫോണിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. തന്‍റെ മണ്ഡലമായ വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി രാഹുലിനെ അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താന്‍ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും രാഹുല്‍ ഗാന്ധി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ദുരിതബാധിതരെ സഹായിക്കാനായി മുന്നോട്ട് വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ ആവശ്യപ്പെട്ടു. അതിനിടെ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

Follow Us:
Download App:
  • android
  • ios