ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ട് ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്. 

ലൈവ് പരിപാടിക്കിടെ ഭൂചലനം അനുഭവപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുക. സാധാരണ ഗതിയില്‍ ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്ന സാഹചര്യമാണ് പ്രതീക്ഷിക്കാന്‍ കഴിയുക. എന്നാല്‍ കൂളായി അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് രാഹുല്‍ ഗാന്ധി. 

ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ട് ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്. ദില്ലിയിലടക്കം ഉത്തരേന്ത്യയിലെ വിവിധഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടിരുന്നു. താജികിസ്​താനാണ്​​ പ്രഭവകേന്ദ്രം. അമൃത്​സറിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.

ഈ സമയത്താണ് ലൈവ് പരിപാടിക്കിടെ ആശങ്കയോ പരിഭ്രാന്തിയോ ഇല്ലാതെ രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത്. സൂം മീറ്റിംഗിനിടയില്‍ രാഹുലിന് ഒപ്പമുള്ള മറ്റുള്ളവരുടെ മുഖത്ത് ആശങ്ക പ്രകടമായെങ്കിലും മറുപടി തുടരുന്നത് രാഹുല്‍ ഗാന്ധി തുടരുകയായിരുന്നു. ഭൂമി കുലുങ്ങുകയാണെന്ന് തോന്നുന്നു. തന്‍റെ മുറിയെല്ലാം കുലുങ്ങുന്നുണ്ട് എന്ന് മാത്രമായിരുന്നു രാഹുല്‍ പറഞ്ഞത്. 

Scroll to load tweet…

പഞ്ചാബിലെ അമൃത്സർ അടക്കമുള്ള ഭാഗങ്ങൾ, ദില്ലിയുടെ പല ഭാഗങ്ങൾ, ഉത്തർപ്രദേശിലെയും ചില ഭാഗങ്ങളിലുമെല്ലാം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ ഭൂചലനം ആണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ജമ്മു കശ്മീരിൽ ശ്രീനഗറടക്കമുള്ള ഇടങ്ങളിലും കാര്യമായ ഭൂചലനം ഉണ്ടായതായാണ് ഫറൂഖ് അബ്ദുള്ളയടക്കമുള്ളവർ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലെ രാഹുലിന്‍റെ പ്രതികരണം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.