അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. 

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരു ബൂത്തില്‍ റീ പോളിങ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിന്റെ കാറില്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

Scroll to load tweet…

ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പകുതിയായി കുറച്ചിരുന്നു.