ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്. അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.
ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്. അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ലെന്നാണ് വിവരം. പുതിയ അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്.
കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമ സഭതെരഞ്ഞടുപ്പിലേക്ക് പോകുമ്പോള്‍ സംഘടന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി തിരിഞ്ഞാല്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് നീക്കം. മെയില്‍ സംഘടന തെരഞ്ഞെടുപ്പ് തുടങ്ങി ജൂണില്‍ അധ്യക്ഷ പ്രഖ്യാപനമെന്ന വിധം ഷെഡ്യൂള്‍ ക്രമീകരിക്കാനാണ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചത്.
