ദില്ലിയിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാഹുൽ ​ഗാന്ധി സഞ്ചരിച്ച ഹെലിക്കോപ്റ്റർ റിവാഡിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

ഹരിയാന: ഈ തെരഞ്ഞെടുപ്പ് ചൂടിലും രാഹുൽ ഗാന്ധി കൂളാണ്. ഹരിയാനയിലെ റിവാഡിയിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന രാഹുൽ ​ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ദില്ലിയിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് രാഹുൽ ​ഗാന്ധി സഞ്ചരിച്ച ഹെലിക്കോപ്റ്റർ റിവാഡിയിലെ കെപിഎല്‍ കോളേജ് സ്റ്റേഡിയത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ഹെലിക്കോപ്റ്റർ ഇറക്കിയതിനുശേഷം ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾക്കൊപ്പം രാഹുലും കൂടുകയായിരുന്നു. രാഹുൽ ബാറ്റ് ചെയ്യുമ്പോൾ ചുറ്റും കൂടിനിന്ന കുട്ടികൾ ആർപ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

Scroll to load tweet…

കളിക്കിടെ കുട്ടികൾക്കൊപ്പം കളിതമാശകൾ പറയുന്നതും വീഡിയോയിലുണ്ട്. കാലാവസ്ഥ അനുകൂലമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് രാഹുൽ ​ഗാന്ധി റോഡ് മാർ​ഗമാണ് ദില്ലിയിലേക്ക് പോയത്.