ദില്ലി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബിജെപി മന്ത്രിയുടെ ട്വീറ്റ്.  ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിലാണ് രാഹുലിനെയും പ്രിയങ്കയെയും അപഹസിച്ച് രംഗത്തെത്തിയത്. രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകളാണെന്നായിരുന്നു ബിജെപി മന്ത്രിയുടെ പരിഹാസം. 

'പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും സൂക്ഷിക്കണം, അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. അവര്‍ എവിടെയൊക്കെ പോകുന്നുണ്ടോ, അവിടെയെല്ലാം തീ പിടിപ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യും'- അനില്‍ വിജില്‍ ട്വീറ്റ് ചെയ്തു.

പൗരത്വ നിയമഭേതഗതിക്കെതിരെ  പ്രതിഷേധിക്കുന്നതിനെടിടെ ഉത്തര്‍പ്രദേശിലെ മീററ്റിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ  സന്ദരി‍ശിക്കാന്‍ സന്ദർശിക്കാൻ പോയ  രാഹുലിനെയും പ്രിയങ്കയെയും കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ആ മേഖലയിൽ പ്രശ്ന സാധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാൻ കഴിയില്ലെന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്.  ഇതിന് പിന്നാലെ ആയിരുന്നു അനില്‍ വിജിലിന്‍റെ ട്വീറ്റ്.