Asianet News MalayalamAsianet News Malayalam

ലഭിച്ച വിദേശ സഹായം എവിടെ?; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി

5 ദിവസം മുന്‍പ് തന്നെ 300 ടണ്‍ കൊവിഡ് അടിയന്തര സഹായങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ദില്ലിയില്‍ എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നത്. 
 

Rahul Gandhi Questions about Covid foreign aid
Author
New Delhi, First Published May 5, 2021, 9:06 PM IST

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചതും. അത് ഇന്ത്യയില്‍ എത്തിച്ചതും. എന്നാല്‍ ഈ വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ഗൌരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കൊവിഡ് പ്രതിസന്ധികാലത്തെ വിദേശ സഹായം സംബന്ധിച്ച് ചോദ്യം ഉന്നയിക്കുന്നത്.

എന്താല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത്?, അതെല്ലാം എവിടെ?, ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്?, എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക?, എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? - കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു.

അതേ സമയം 5 ദിവസം മുന്‍പ് തന്നെ 300 ടണ്‍ കൊവിഡ് അടിയന്തര സഹായങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ദില്ലിയില്‍ എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നത്. 
 

Follow Us:
Download App:
  • android
  • ios