Asianet News MalayalamAsianet News Malayalam

ഒരു ഭീരു വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു; കുനാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ കുമാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Rahul Gandhi reacts on Kunal Kamra controversy
Author
New Delhi, First Published Jan 30, 2020, 12:04 AM IST

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.  ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ കുമാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു. കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു.

രോഹിതിന്‍റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും കുനാല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. പിന്നാലെ, സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ നിരവധി പേര്‍ രംഗത്തെത്തി. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു. കുനാല്‍ കമ്രയെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്‍റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios