Asianet News MalayalamAsianet News Malayalam

കനത്ത പരാജയത്തിൽ പ്രതികരണവുമായി രാഹുൽ​ഗാന്ധി; 'ജനവിധി അംഗീകരിക്കുന്നു, തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും'

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ​ഖാർഗെയും രം​ഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. 

Rahul Gandhi reacts to the failure  'Accepts verdict, will keep promises in Telangana' fvv
Author
First Published Dec 3, 2023, 6:22 PM IST

ദില്ലി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ​ഖാർഗെയും രം​ഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. 

ലോക്സഭാ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാർ‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. 

അതിനിടെ, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്തും തോൽവിയിലേക്ക് പോകുന്ന കോൺഗ്രസിനെ വിമർശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ ബിജെപി തേരോട്ടം, കമൽനാഥിന് പോലും കടുത്തമത്സരം; സിന്ധ്യയേയും പൂട്ടാനായില്ല

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios