Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി തടസ്സങ്ങൾ നീക്കി വേഗതയോടെ പ്രവര്‍ത്തിക്കണമെന്ന് രാഹുൽ ​ഗാന്ധി

ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ടെന്ന് രാഹുൽ ​ഗാന്ധി.

rahul gandhi says modi must act fast and clear bottleneck to scale up covid test
Author
Delhi, First Published Apr 26, 2020, 6:16 PM IST

ദില്ലി: കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

"കൊറോണയെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൂട്ട ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ട്. പ്രധാനമന്ത്രി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്", രാഹുല്‍ ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios