Asianet News MalayalamAsianet News Malayalam

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ, ജാമ്യം അനുവദിച്ചു

മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. 

Rahul Gandhi sentenced to 2 years in jail in Modi surname defamation case nbu
Author
First Published Mar 23, 2023, 11:35 AM IST

സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക്  2 വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്തിലെ കോടതി. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.  

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ ഈ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

Also Read: അയോഗ്യത ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും

നീരവ് മോദിയുടേയും ലളിത് മോദിയുടേയും നരേന്ദ്രമോദിയുടേയും പേരെടുത്ത് പറഞ്ഞ പ്രസംഗം മോദി സമുദായത്തിനപ്പാടെ എതിരല്ലെന്ന് രാഹുലിന്‍റെ അഭിഭാഷകനും വാദിച്ചു. എന്നാൽ അപൂർവമെങ്കിലും പരമാവധി ശിക്ഷ തന്നെ കോടതിയിൽ നിന്നുണ്ടായി. 15000 രൂപ പിഴയും അടയ്ക്കണം. പിന്നാലെ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചു. ജാമ്യം ലഭിച്ച രാഹുൽ ഇനി മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. രാഹുൽ ഗാന്ധിക്കൊപ്പം സംസ്ഥാനത്തെയും ദേശീയ നേതൃത്വത്തിലെയും നേതാക്കളും കോടതിയിലേക്ക് എത്തിയിരുന്നു. കോടതിക്ക് പുറത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. 

Also Read: 'എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് മോദി'; രാഹുൽ ​ഗാന്ധിക്ക് ശിക്ഷ ലഭിച്ച വിവാദ പ്രസംഗം ഇങ്ങനെ...

Follow Us:
Download App:
  • android
  • ios