'കൊവിഡ് വാക്സീൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്.'  രാ​ഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.  

ദില്ലി: എല്ലാവർക്കും വാക്സീൻ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എല്ലാ പൗരൻമാർക്കും കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള വാക്സീൻ നൽകണം. വാക്സീൻ ക്ഷാമത്തിൽ സ്പീക്ക്അപ്ഫോർവാക്സീൻഫോർഓൾ എന്ന ക്യാംപെയിനും രാഹുൽ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. 'കൊവിഡ് വാക്സീൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്.' രാ​ഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

ഇന്ത്യയിൽ പ്രതിദിനം 1.68912 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 904 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് സജീവമായ കൊവിഡ് കേസുകൾ 12 ലക്ഷത്തിലെത്തി നിൽക്കുകയാണ്.