കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനം കേദാര്‍നാഥിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വ്വ് സന്ദര്‍ശിക്കുന്നതാണെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ വികസനക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്.

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ നടത്തിയ സന്ദര്‍ശനവും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡ‍ിയ. 'എന്‍റെ ഉള്ളില്‍ അഗ്നി സ്ഫുരിക്കുന്നതുപോലെ' എന്നാണ് രാഹുല്‍ കേദാര്‍നാഥ് സന്ദര്‍ശനത്തെക്കുറിച്ച് അന്ന് വര്‍ണിച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചത്. അന്ന് 16 കിലോമീറ്റര്‍ നടന്നായിരുന്നു രാഹുലിന്‍റെ സന്ദര്‍ശനം. മേഖലയിലെ വിനോദ സഞ്ചാരത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യം കൂടിയാണ് 16 കിലോമീറ്റര്‍ നടന്ന് സന്ദര്‍ശനം നടത്തിയതെന്ന് രാഹുല്‍ പിന്നീട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഹെലികോപ്ടര്‍ യാത്ര വേണ്ടെന്ന് വച്ചായിരുന്നു രാഹുലിന്‍റെ നടത്തം. പ്രളയം തകര്‍ത്തെറിഞ്ഞ കേദാര്‍നാഥിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും രാഹുല്‍ അന്ന് മറന്നില്ല.

'ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങളോട് അവിടെ സന്ദര്‍ശനം നടത്തുന്നത് നല്ലതാണെന്ന് ഞാന്‍ പറയാറില്ല, എന്നാല്‍ കേദാര്‍ നാഥിലെത്തിയപ്പോള്‍ ഒരു ശക്തി അനുഭവപ്പെട്ടെന്നും അത് അഗ്നിയായി ഉള്ളില്‍ സ്ഫുരിക്കുകയാണ്' ഇപ്രകാരമായിരുന്നു രാഹുലിന്‍റെ വാക്കുകള്‍.

 

 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.