ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ആധുനിക ഇന്ത്യയിലെ മികച്ച ആർക്കിടെക്റ്റുകളിൽ ഒരാളാണ് നെഹ്റുവെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

"ഞങ്ങളുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജിയെ ഓർക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികമാണ്.  രാഷ്ട്രതന്ത്രജ്ഞൻ, പണ്ഡിതൻ, നിയമ നിർമ്മാതാവ്, ആധുനിക ഇന്ത്യയുടെ മികച്ച ആർക്കിടെക്റ്റുകളിലും ഒരാളാണ് അദ്ദേഹം" - രാഹുർ ​ഗാന്ധി ട്വീറ്റ് ചെയ്തു. #RememberingNehruji എന്ന ഹാഷ്ടാ​ഗോടെ ആയിരുന്നു രാഹുലിന്റെ ട്വീറ്റ്.

കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗും ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.