ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. 

നരേന്ദ്രമോദി സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയും ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുകയുമാണെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ആ പ്രസ്താവന. രേഖകൾ നുണ പറയില്ല, ബിജെപി പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ എന്ന് പ്രവർത്തിക്കുന്നതോ ചൈനയിൽ നിന്ന് വാങ്ങൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. യുപിഎ സർക്കാരിന്റെ കാലത്തും മോദി സർക്കാരിന്റെ കാലത്തും ഇന്ത്യ ചൈനയിൽ നിന്ന് നടത്തിയ ഇറക്കുമതികളുടെ കണക്കുകൾ ഉൾപ്പെടുത്തിയ ​ഗ്രാഫും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

Read Also: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു: സൗജ്യന റേഷൻ നവംബർ വരെ നീട്ടി...