കാര്‍ഷിക കാര്‍ഷിക നിയമത്തില്‍ പ്രക്ഷോഭകരമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോള്‍. മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ചത് എന്തുകൊണ്ടെന്ന ചോദ്യമാണ് രാഹുല്‍ ട്വിറ്ററില്‍ ഉയര്‍ത്തിയത്. നാല് ഉത്തരങ്ങളും രാഹുല്‍ ഒപ്ഷനായി നല്‍കിയിട്ടുണ്ട്. മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ ഒപ്ഷനുകള്‍. ഇതുവരെ നാല്‍പതിനായിരത്തോളമാളുകള്‍ വോട്ട് ചെയ്തു.