2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് സിആര്‍പിഎഫ് വിശദീകരിച്ചു.   

ദില്ലി : ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത് ഷായ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിആര്‍പിഎഫിന്‍റെ വിശദീകരണം.