Asianet News Malayalam

രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതാവാകില്ല; ശശി തരൂർ പരിഗണനയിൽ, നേതാവിനെ തിരഞ്ഞെടുക്കാൻ യോഗം വിളിച്ച് സോണിയ

രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ യോഗം ചേരും

Rahul Gandhi wont be congress loksabha leader shashi tharoor may be considered
Author
Delhi, First Published Jul 12, 2021, 7:52 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് മുൻ ദേശീയ അധ്യക്ഷനും വയനാട് നിന്നുള്ള എംപിയുമായ രാഹുൽ ഗാന്ധിയെത്തില്ല. അധിർ രഞ്ജൻ ചൗധരിക്ക് പകരം രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ യോഗം ചേരും. മറ്റന്നാളാണ് പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗം ചേരുക. എം പിമാരായ ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios