Asianet News MalayalamAsianet News Malayalam

എല്‍പിജി സിലിണ്ടറുമായി റോഡിലിരിക്കുന്ന സ്മൃതി ഇറാനി, പഴയ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

''പാചക വാതക സിലിണ്ടറിന് 150 രൂപ കൂടിയതിനെതിരെ പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങളോട് യോചിക്കുന്നു''

rahul tweets throw back photo of smriti irani with gas cylinder
Author
Delhi, First Published Feb 13, 2020, 7:16 PM IST

ദില്ലി: പാചക വാതക സിലിണ്ടറിന്‍റെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ ബിജെപി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പാചക വാതക വില ഉയര്‍ന്നപ്പോള്‍ ബിജെപി നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവച്ചാണ് രാഹുല്‍ കേന്ദ്രത്തെ 'കൊട്ടി'യിരിക്കുന്നത്. സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ഗ്യാസ് കുറ്റിയുമായി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 

''പാചക വാതക സിലിണ്ടറിന് 150 രൂപ കൂടിയതിനെതിരെ പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങളോട് യോചിക്കുന്നു''വെന്നാണ് രാഹുല്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഒരു സിലിണ്ടറിന് 144.5 രൂപ നിരക്കിലാണ് വില കൂട്ടിയിരിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു വില കൂട്ടിയത്. 

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടിയപ്പോള്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ പ്രതിഷേധ പ്രസംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Follow Us:
Download App:
  • android
  • ios