Asianet News MalayalamAsianet News Malayalam

​അങ്ങനെയൊന്നുമല്ലെടാ...; ഗൂ​ഗിൾ ട്രാൻസ്ലേറ്റർ ചതിച്ചു, ഹാതിയ 'കൊലപാതകമായി', റെയിൽവേക്ക് നാണക്കേട്

ബോർഡ് മാറ്റി സ്ഥാപിക്കണമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Railway mistakenly translate hatia, social media trolls
Author
First Published Apr 12, 2024, 8:39 AM IST

കൊച്ചി: ഹാതിയ എന്ന സ്ഥലപ്പേര് മലയാളത്തിൽ 'കൊലപാതകം' എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ  ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് മലയാളത്തിൽ എഴുതിയപ്പോൾ 'കൊലപാതക'മായി മാറിയത്. ജാർഖണ്ഡിൽവെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ പിന്നീട് എന്നാൽ ആരോ ഫോട്ടെയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു.  വിമർശനത്തെ തുടർന്ന് റെയിൽവേ കൊലപാതകം മഞ്ഞപെയിന്റടിച്ച് മായ്ച്ചു.

Read More.... 35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ അഴീക്കൽ തുറമുഖത്ത്

ഹാതിയ എന്നത് ​ഗൂ​ഗിൾ ട്രാൻസ്ലേറ്റ് വഴി മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് നി​ഗമനം. ഹിന്ദിയിൽ ഹത്യ എന്നാൽ കൊലപാതകം, മരണം എന്നൊക്കെയാണ് അർഥം.  ബോർഡ് മാറ്റി സ്ഥാപിക്കണമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി 11.25ന് ട്രെയിൻ കൊലപാതകം മായ്ച്ച് ഹാതിയയിലേക്ക് പുറപ്പെട്ടു. എന്നാൽ, ഹാതിയ എന്നത് മലയാളത്തിൽ എഴുതാതെയാണ് ട്രെയിൻ യാത്ര തുടങ്ങിയത്. 

Follow Us:
Download App:
  • android
  • ios